Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syro Malabar Sabha Circular

മരിയഭക്തിക്കൊരു മാർഗരേഖ

വി​​​​​ശ്വാ​​​​​സ​​​​​പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു വേ​​​​​ണ്ടി​​​​​യു​​​​​ള്ള​​​​​ വ​​​​​ത്തി​​​​​ക്കാ​​​​​ൻ കാ​​​​​ര‍്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ "വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​താ​​​​​​വ് ’എ​​​​​ന്ന പ്ര​​​​​ബോ​​​​​ധ​​​​​ന​​​​​രേ​​​​​ഖ സം​​​​ബ​​​​ന്ധി​​​​ച്ച് സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ​ സ​​​​​​ഭ​ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്​​​​​​ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ റാ​​​​​​ഫേ​​​​​​ൽ ത​​​​​​ട്ടി​​​​​​ൽ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സ​​​​​ർ​​​​​ക്കു​​​​​ല​​​​​ർ.

പ​​​​​​രി​​​​​​ശു​​​​​​ദ്ധ​​​​​​പി​​​​​​താ​​​​​​വ് ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ത്തോ​​​​​​ടെ റോ​​​​​​മി​​​​​​ലെ വി​​​​​​ശ്വാ​​​​​​സ​​​​​​തി​​​​​​രു​​​​​​സം​​​​​​ഘം പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച "​വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​താ​​​​​​വ് ’ (Mater Populi fidelis) എ​​​​​​ന്ന പ്ര​​​​​​ബോ​​​​​​ധ​​​​​​നം​​​​​​വ​​​​​​ഴി പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തെ സ​​​​​​ഹ​​​​​ര​​​​​​ക്ഷ​​​​​​ക (Co-redemptrix) എ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തു ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യി ഉ​​​​​​ചി​​​​​​ത​​​​​​മ​​​​​​ല്ല എ​​​​​​ന്നും "​കൃ​​​​​​പാ​​​​​​വ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ മാ​​​​​​താ​​​​​​വ് ’ എ​​​​​​ന്നും "​മ​​​​​​ധ്യ​​​​​​സ്ഥ’ എ​​​​​​ന്നു​​​​​​മു​​​​​​ള്ള വി​​​​​​ശേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ വി​​​​​​വേ​​​​​​ക​​​​​​പൂ​​​​​​ർ​​​​​​വം ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്ക​​​​​​ണം എ​​​​​​ന്നും പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ​​​​​​ല്ലോ. ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​സ​​​​​​ഭ മാ​​​​​​താ​​​​​​വി​​​​​​നു ന​​​​​​ല്കി​​​​​​യി​​​​​​രു​​​​​​ന്ന ബ​​​​​​ഹു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു പി​​​​​​ന്നോ​​​​​​ട്ടു പോ​​​​​​വു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും പ്രൊ​​​​​​ട്ട​​​​​​സ്റ്റ​​​​​​ന്‍റ് ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ൾ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നു​​​​​​മു​​​​​​ള്ള തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളും വ്യാ​​​​​​ഖ്യാ​​​​​​ന​​​​​​ങ്ങ​​​​​​ളും സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തു നി​​​​​​ങ്ങ​​​​​​ൾ ശ്ര​​​​​​ദ്ധി​​​​​​ച്ചു​​​​​​കാ​​​​​​ണു​​​​​​മ​​​​​​ല്ലോ.

എ​​​​​​ന്നാ​​​​​​ൽ, പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള തി​​​​​​രു​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ യാ​​​​​​തൊ​​​​​​രു മാ​​​​​​റ്റ​​​​​​വും വ​​​​​​രു​​​​​​ത്തി​​​​​​യി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്നു വ്യ​​​​​​ക്ത​​​​​​മാ​​​​​​യി നാം ​​​​​​മ​​​​​​ന​​​​​​​സി​​​​​​ലാ​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. പ​​​​​​രി​​​​​​ശു​​​​​​ദ്ധ അ​​​​​​മ്മ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചു നാ​​​​​​ലു വി​​​​​​ശ്വാ​​​​​​സ​​​​​​സ​​​​​​ത്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് തി​​​​​​രു​​​​​​സ​​​​​​ഭ ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​മാ​​​​​​യി പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യം ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വും നി​​​​​​ത്യ​​​​​​ക​​​​​​ന്യ​​​​​​ക​​​​​​യും അ​​​​​​മ​​​​​​ലോ​​​​​​ത്ഭ​​​​​​വ​​​​​​യും സ്വ​​​​​​ർ​​​​​​ഗാ​​​​​​രോ​​​​​​പി​​​​​​ത​​​​​​യു​​​​​​മാ​​​​​​ണ് എ​​​​​​ന്ന​​​​​​താ​​​​​​ണ് ആ ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​സ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ. ഈ ​​​​​​നാ​​​​​​ലു സ​​​​​​ത്യ​​​​​​ങ്ങ​​​​​​ളും മാ​​​​​​റ്റ​​​​​​മി​​​​​​ല്ലാ​​​​​​തെ തി​​​​​​രു​​​​​​സ​​​​​​ഭ ഇ​​​​​​ന്നും പ്ര​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്നു.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തെ വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന ചി​​​​​​ല പ​​​​​​ദ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ട​​​​​​ന്നു​​​​​​കൂ​​​​​​ടി​​​​​​യി​​​​​​ട്ടു​​​​​​ള്ള ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വ്യ​​​​​​തി​​​​​​യാ​​​​​​ന​​​​​​ങ്ങ​​​​​​ളെ തി​​​​​​രു​​​​​​ത്താ​​​​​​നാ​​​​​​ണ് പു​​​​​​തി​​​​​​യ പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ ല​​​​​​ക്ഷ്യം​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​ത്. മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​താ​​​​​​രം​​​​​​ചെ​​​​​​യ്ത ദൈ​​​​​​വ​​​​​​പു​​​​​​ത്ര​​​​​​നു ജ​​​​​ന്മം​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​വ​​​​​​ഴി ദൈ​​​​​​വ​​​​​​മാ​​​​​​താ​​​​​​വാ​​​​​​യ പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യം ന​​​​​​മ്മു​​​​​​ടെ​​​​​​യും അ​​​​​​മ്മ​​​​​​യാ​​​​​​ണ്. മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ത്മീ​​​​​​യ മാ​​​​​​തൃ​​​​​​ത്വ​​​​​​ത്തോ​​​​​​ടു ചേ​​​​​​ർ​​​​​​ന്നു​​​​​​നി​​​​​​ൽ​​​കാ​​​​​​നു​​​​​​ള്ള ആ​​​​​​ഹ്വാ​​​​​​ന​​​​​​മാ​​​​​​ണ് ഈ ​​​​​​പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ​​​​​​യു​​​​​​ടെ ഹൃ​​​​​​ദ​​​​​​യം.

അ​​​​​​തോ​​​​​​ടൊ​​​​​​പ്പം​​​​​​ത​​​​​​ന്നെ തെ​​​​​​റ്റി​​​​​​ദ്ധാ​​​​​​ര​​​​​​ണ​​​​​​യ്ക്ക് ഇ​​​​​​ട​​​​​​യാ​​​​​​ക്കാ​​​​​​വു​​​​​​ന്ന ചി​​​​​​ല വി​​​​​​ശേ​​​​​​ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളെ വി​​​​​​വേ​​​​​​ക​​​​​​പൂ​​​​​​ർ​​​​​​വം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും ഈ ​​​​​​പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ടു​​​​​​ന്നു. അ​​​​​​തി​​​​​​ൽ ഏ​​​​​​റ്റ​​​​​​വും പ്ര​​​​​​ധാ​​​​​​ന​​​​​​പ്പെ​​​​​​ട്ട​​​​​​ത് "സ​​​​​​ഹ​​​​​​ര​​​​​​ക്ഷ​​​​​​ക’ എ​​​​​​ന്ന വി​​​​​​ശേ​​​​​​ഷ​​​​​​ണം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നു​​​​​​ള്ള നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​ണ്. ഇ​​​​​​തി​​​​​​നെ പു​​​​​​തി​​​​​​യൊ​​​​​​രു നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​യി വ്യാ​​​​​​ഖ്യാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തു ശ​​​​​​രി​​​​​​യ​​​​​​ല്ല. തി​​​​​​രു​​​​​​സ​​​​​​ഭ ഒ​​​​​​രി​​​​​​ക്ക​​​​​​ലും പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യം സ​​​​​​ഹ​​​​​​ര​​​​​​ക്ഷ​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കു​​​​​​ക​​​​​​യോ പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല. മ​​​​​​റി​​​​​​യ​​​​​​ത്തോ​​​​​​ടു​​​​​​ള്ള സ്നേ​​​​​​ഹാ​​​​​​ദ​​​​​​ര​​​​​​വു​​​​​​ക​​​​​​ൾ പ്ര​​​​​​ക​​​​​​ടി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ചി​​​​​​ല മ​​​​​​രി​​​​​​യ​​​​​​ഭ​​​​​​ക്ത​​​​​​ർ പ​​​​​​രി​​​​​​ശു​​​​​​ദ്ധ അ​​​​​​മ്മ​​​​​​യെ സ​​​​​​ഹ​​​​​​ര​​​​​​ക്ഷ​​​​​​ക എ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​തു വ​​​​​​സ്തു​​​​​​ത​​​​​​യാ​​​​​​ണ്.

എ​​​​​​ന്നാ​​​​​​ൽ, ഈ ​​​​​​വി​​​​​​ശേ​​​​​​ഷ​​​​​​ണം ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യി ചി​​​​​​ല തെ​​​​​​റ്റി​​​​​​ദ്ധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ​​​​​​ക്കു കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​കും എ​​​​​​ന്ന​​​​​​തു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് പു​​​​​​തി​​​​​​യ പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. "​മ​​​​​​റി​​​​​​യം സ​​​​​​ഹ​​​​​​ര​​​​​​ക്ഷ​​​​​​ക​​​​​​യാ​​​​​​ണ്’ എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്പോ​​​​​​ൾ മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ ര​​​​​​ക്ഷാ​​​​​​ക​​​​​​ർ​​​​​​മം അ​​​​​​തി​​​​​​ൽ​​​​​​ത​​​​​​ന്നെ അ​​​​​​പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​ണെ​​​​​​ന്നും മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യം കൂ​​​​​​ടാ​​​​​​തെ അ​​​​​​തു സാ​​​​​​ധ്യ​​​​​​മാ​​​​​​വു​​​​​​ക​​​​​​യി​​​​​​ല്ലാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്നും തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്. അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ഈ​​​​​​ശോ​​​​​​യും മ​​​​​​റി​​​​​​യ​​​​​​വും ചേ​​​​​​ർ​​​​​​ന്നാ​​​​​​ണു മ​​​​​​നു​​​​​​ഷ്യ​​​​​​ര​​​​​​ക്ഷ സാ​​​​​​ധ്യ​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത് എ​​​​​​ന്നു ചി​​​​​​ന്തി​​​​​​ക്കാ​​​​​​നും ഇ​​​​​​ട​​​​​​യാ​​​​​​യേ​​​​​​ക്കാം.

മ​​​​​​നു​​​​​​ഷ്യ​​​​​​കു​​​​​​ല​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ക്ഷ​​​​​​യി​​​​​​ൽ ഈ​​​​​​ശോ വ​​​​​​ഹി​​​​​​ച്ച അ​​​​​​തു​​​​​​ല്യ​​​​​​മാ​​​​​​യ സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ മ​​​​​​ഹ​​​​​​ത്വ​​​​​​ത്തി​​​​​​നു ഭം​​​​​​ഗം​​​​​​വ​​​​​​രു​​​​​​ത്താ​​​​​​ൻ ഇ​​​​​​ത്ത​​​​​​രം തെ​​​​​​റ്റി​​​​​​ദ്ധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ ഇ​​​​​​ട​​​​​​വ​​​​​​രു​​​​​​ത്തി​​​​​​യേ​​​​​​ക്കാ​​​​​​മെ​​​​​​ന്നു​​​​​​ള്ള​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഈ ​​​​​​പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശം ഒ​​​​​​ഴി​​​​​​വാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ക്ഷാ​​​​​​ക​​​​​​ര​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ മ​​​​​​റി​​​​​​യം വ​​​​​​ഹി​​​​​​ച്ച നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ പ​​​​​​ങ്കി​​​​​​നെ പു​​​​​​തി​​​​​​യ പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ യാ​​​​​​തൊ​​​​​​രു​​​​​​വി​​​​​​ധ​​​​​​ത്തി​​​​​​ലും നി​​​​​​ഷേ​​​​​​ധി​​​​​​ക്കു​​​​​​ന്നി​​​​​​ല്ല. മ​​​​​​റി​​​​​​യം ദൈ​​​​​​വ​​​​​​ഹി​​​​​​ത​​​​​​ത്തി​​​​​​നു ത​​​​​​ന്നെ​​​​​​ത്ത​​​​​​ന്നെ വി​​​​​​ട്ടു​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ഈ​​​​​​ശോ​​​​​​യു​​​​​​ടെ അ​​​​​​മ്മ​​​​​​യാ​​​​​​കാ​​​​​​ൻ സ​​​​​​ഹ​​​​​​ന​​​​​​പൂ​​​​​​ർ​​​​​​വം സ​​​​​​ന്ന​​​​​​ദ്ധ​​​​​​യാ​​​​​​വു​​​​​​ക​​​​​​യും​​​​​​ചെ​​​​​​യ്തു. മ​​​​​​റി​​​​​​യം "ദൈ​​​​​​വി​​​​​​ക​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യോ​​​​​​ടു സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ചു’ എ​​​​​​ന്ന​​​​​​തും "​സ​​​​​​ഹ​​​​​​ര​​​​​​ക്ഷ​​​​​​ക​​​​​​യാ​​​​​​ണ്’ എ​​​​​​ന്ന​​​​​​തും​​​​​​ത​​​​​​മ്മി​​​​​​ൽ വ്യ​​​​​​ത്യാ​​​​​​സ​​​​​​മു​​​​​​ണ്ട്. വി​​​​​​ശ്വാ​​​​​​സം​​​​​​കൊ​​​​​​ണ്ടും അ​​​​​​നു​​​​​​സ​​​​​​ര​​​​​​ണം​​​​​​കൊ​​​​​​ണ്ടും സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​ത്തോ​​​​​​ടെ ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ക്ഷാ​​​​​​ക​​​​​​ർ​​​​​​മ​​​​​​ത്തി​​​​​​ൽ സ​​​​​​ഹ​​​​​​കാ​​​​​​രി​​​​​​ണി​​​​​​യാ​​​​​​യി എ​​​​​​ന്ന​​​​​​താ​​​​​​ണു പ​​​​​​രി​​​​​​ശു​​​​​​ദ്ധ അ​​​​​​മ്മ​​​​​​യു​​​​​​ടെ മ​​​​​​ഹ​​​​​​ത്വം.

അ​​​​​​തു​​​​​​പോ​​​​​​ലെ​​​​​​ത​​​​​​ന്നെ, മ​​​​​​റി​​​​​​യ​​​​​​ത്തെ "കൃ​​​​​​പാ​​​​​​വ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​മ്മ’ എ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്കു​​​​​​ന്പോ​​​​​​ൾ എ​​​​​​ല്ലാ കൃ​​​​​​പ​​​​​​ക​​​​​​ളും മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നാ​​​​​​ണ് ഉ​​​​​​ത്ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത് എ​​​​​​ന്നൊ​​​​​​രു ധ്വ​​​​​​നി അ​​​​​​തി​​​​​​നു​​​​​​ണ്ടാ​​​​​​കാം എ​​​​​​ന്ന വ​​​​​​സ്തു​​​​​​ത​​​​​​യും പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. "സ​​​​​​ക​​​​​​ല കൃ​​​​​​പ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും മ​​​​​​ധ്യ​​​​​​സ്ഥ’ എ​​​​​​ന്ന പ്ര​​​​​​യോ​​​​​​ഗ​​​​​​വും പ​​​​​​രി​​​​​​മി​​​​​​തി​​​​​​ക​​​​​​ളു​​​​​​ള്ള​​​​​​താ​​​​​​ണ്. സ​​​​​​ക​​​​​​ല കൃ​​​​​​പ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും ഉ​​​​​​റ​​​​​​വി​​​​​​ടം ദൈ​​​​​​വം മാ​​​​​​ത്ര​​​​​​മാ​​​​​​ണ്. ഏ​​​​​​ക​​​​​​ജാ​​​​​​ത​​​​​​നാ​​​​​​യ മി​​​​​​ശി​​​​​​ഹാ എ​​​​​​ല്ലാ കൃ​​​​​​പ​​​​​​ക​​​​​​ളും വ​​​​​​ർ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​വി​​​​​​ട​​​​​​ന്നു സ്ഥാ​​​​​​പി​​​​​​ച്ച തി​​​​​​രു​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ പ​​​​​​രി​​​​​​ശു​​​​​​ദ്ധ കൂ​​​​​​ദാ​​​​​​ശ​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ്. ഈ ​​​​​​വി​​​​​​ശ്വാ​​​​​​സ​​​​​​ര​​​​​​ഹ​​​​​​സ്യ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​മ​​​​​​ഗ്ര​​​​​​ത​​​​​​യെ പ​​​​​​രി​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ "കൃ​​​​​​പാ​​​​​​വ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ അ​​​​​​മ്മ’ എ​​​​​​ന്ന പ്ര​​​​​​യോ​​​​​​ഗം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യ​​​​​​മെ​​​​​​ന്നു പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്നു.

വ​​​​​​ലി​​​​​​യ വി​​​​​​വേ​​​​​​ക​​​​​​വും ശ്ര​​​​​​ദ്ധ​​​​​​യും ആ​​​​​​വ​​​​​​ശ്യ​​​​​​മു​​​​​​ള്ള ഒ​​​​​​രു പ്ര​​​​​​യോ​​​​​​ഗ​​​​​​മാ​​​​​​ണ് "മ​​​​​​ധ്യ​​​​​​സ്ഥ​​​​​​യാ​​​​​​യ മാ​​​​​​താ​​​​​​വ്’ എ​​​​​​ന്ന​​​​​​ത്. പ​​​​​​രി​​​​​​ശു​​​​​​ദ്ധ മ​​​​​​റി​​​​​​യം ന​​​​​​മു​​​​​​ക്കാ​​​​​​യി ദൈ​​​​​​വ​​​​​​സ​​​​​​ന്നി​​​​​​ധി​​​​​​യി​​​​​​ൽ മാ​​​​​​ധ്യ​​​​​​സ്ഥ്യം വ​​​​​​ഹി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​തി​​​​​​ൽ സം​​​​​​ശ​​​​​​യ​​​​​​മി​​​​​​ല്ല. ന​​​​​​മു​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മാ​​​​​​ധ്യ​​​​​​സ്ഥ്യം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാ​​​​​​ൻ മാ​​​​​​താ​​​​​​വി​​​​​​നു ക​​​​​​ഴി​​​​​​യും എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തും "അ​​​​​​വ​​​​​​ൾ മ​​​​​​ധ്യ​​​​​​സ്ഥ​​​​​​യാ​​​​​​ണ്’ എ​​​​​​ന്നു വി​​​​​​ശേ​​​​​​ഷി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ദൈ​​​​​​വ​​​​​​ശാ​​​​​​സ്ത്ര​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വ്യ​​​​​​ത്യാ​​​​​​സ​​​​​​ത്തെ​​​​​​യാ​​​​​​ണ് പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ദൈ​​​​​​വ​​​​​​ത്തി​​​​​​നും മ​​​​​​നു​​​​​​ഷ്യ​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ ഏ​​​​​​ക​​​​​​മ​​​​​​ധ്യ​​​​​​സ്ഥ​​​​​​നാ​​​​​​യി ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ മാ​​​​​​ത്ര​​​​​​മാ​​​​​​ണു​​​​​​ള്ള​​​​​​ത്. മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ ഏ​​​​​​ക മാ​​​ധ്യ​​​​​​സ്ഥ്യ​​​​​​ത്തി​​​​​​നു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി മാ​​​​​​താ​​​​​​വി​​​​​​ന്‍റെ മാ​​​​​​ധ്യ​​​​​​സ്ഥ്യാ​​​​​​പേ​​​​​​ക്ഷ​​​​​​യെ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​രു​​​​​​ത് എ​​​​​​ന്ന​​​​​​താ​​​​​​ണ് തി​​​​​​രു​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ ബോ​​​​​​ധ്യം. ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ ​"ഏ​​​​​​ക മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ൻ’ ആ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​വി​​​​​​ട​​​​​​ന്ന് ഒ​​​​​​രേ​​​​​​സ​​​​​​മ​​​​​​യം പൂ​​​​​​ർ​​​​​​ണ ദൈ​​​​​​വ​​​​​​വും പൂ​​​​​​ർ​​​​​​ണ മ​​​​​​നു​​​​​​ഷ്യ​​​​​​നു​​​​​​മാ​​​​​​ണ് എ​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ്. ദൈ​​​​​​വ​​​​​​ത്തി​​​​​​നും മ​​​​​​നു​​​​​​ഷ്യ​​​​​​നും ഇ​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​ധ്യ​​​​​​സ്ഥ്യ​​​​​​ത പു​​​​​​ല​​​​​​ർ​​​​​​ത്തു​​​​​​ന്ന മ​​​​​​റ്റാ​​​​​​രു​​​​​​മി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ് "മി​​​​​​ശി​​​​​​ഹാ ഏ​​​​​​ക മ​​​​​​ധ്യ​​​​​​സ്ഥ​​​​​​ൻ’ എ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ അ​​​​​​ർ​​​​​​ഥം. ഈ ​​​​​​വ്യ​​​​​​ത്യാ​​​​​​സ​​​​​​ത്തെ വ്യ​​​​​​ക്ത​​​​​​മാ​​​​​​യി അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ക്കാ​​​​​​തെ, "​​​മ​​​​​​ധ്യ​​​​​​സ്ഥ’ എ​​​​​​ന്നു മ​​​​​​റി​​​​​​യ​​​​​​ത്തെ വി​​​​​​ളി​​​​​​ക്കു​​​​​​ന്ന​​​​​​തു തെ​​​​​​റ്റി​​​​​​ദ്ധാ​​​​​​ര​​​​​​ണ​​​​​​ക​​​​​​ൾ​​​​​​ക്ക് ഇ​​​​​​ട​​​​​​വ​​​​​​രു​​​​​​ത്തും. ചു​​​​​​രു​​​​​​ക്ക​​​​​​ത്തി​​​​​​ൽ, ദൈ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ര​​​​​​ക്ഷാ​​​​​​ക​​​​​​ര​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ ഈ​​​​​​ശോ​​​​​​മി​​​​​​ശി​​​​​​ഹാ​​​​​​യു​​​​​​ടെ അ​​​​​​തു​​​​​​ല്യ​​​​​​മാ​​​​​​യ അ​​​​​​ന​​​​​​ന്യ​​​​​​ശ്രേ​​​​​​ഷ്ഠ​​​​​​ത​​​​​​യെ (uniqueness) ഊ​​​​​​ന്നി​​​​​​പ്പ​​​​​​റ​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ് ഈ ​​​​​​പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ​​​​​​യു​​​​​​ടെ ല​​​​​​ക്ഷ്യം. പ​​​​​​രി​​​​​​ശു​​​​​​ദ്ധ മ​​​​​​റി​​​​​​യ​​​​​​ത്തോ​​​​​​ടു​​​​​​ള്ള തി​​​​​​രു​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ പ​​​​​​ര​​​​​​ന്പ​​​​​​രാ​​​​​​ഗ​​​​​​ത​​​​​​ഭ​​​​​​ക്തി​​​​​​യെ പ​​​​​​രി​​​​​​പോ​​​​​​ഷി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തും ശ​​​​​​രി​​​​​​യാ​​​​​​യ ദി​​​​​​ശാ​​​​​​ബോ​​​​​​ധം ന​​​​​​ല്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​ണ് പു​​​​​​തി​​​​​​യ പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ.

പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യം തി​​​​​​രു​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ ഉ​​​​​​ന്ന​​​​​​ത​​​​​​മാ​​​​​​യ വ​​​​​​ണ​​​​​​ക്ക​​​​​​ത്തി​​​​​​നു (hyperdulia) യോ​​​​​​ഗ്യ​​​​​​യാ​​​​​​ണ്. കു​​​​​​രി​​​​​​ശി​​​​​​ന്‍റെ ചു​​​​​​വ​​​​​​ടു​​​​​​വ​​​​​​രെ ഈ​​​​​​ശോ​​​​​​യെ അ​​​​​​നു​​​​​​ഗ​​​​​​മി​​​​​​ക്കാ​​​​​​ൻ​​​​​​ത​​​​​​ക്ക വി​​​​​​ശ്വാ​​​​​​സ​​​​​​ബോ​​​​​​ധ്യ​​​​​​വും ആ​​​​​​ത്മ​​​​​​ധൈ​​​​​​ര്യ​​​​​​വും മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ത​​​​​​ന്‍റെ മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു മു​​​​​​ൻ​​​​​​പ് കു​​​​​​രി​​​​​​ശി​​​​​​ൽ​​​​​​വ​​​​​​ച്ച് ഈ​​​​​​ശോ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കെ​​​​​​ല്ലാം അ​​​​​​മ്മ​​​​​​യാ​​​​​​യി പ​​​​​​രി​​​​​​ശു​​​​​​ദ്ധ മ​​​​​​റി​​​​​​യ​​​​​​ത്തെ ന​​​​​​ല്കി​​​​​​യ​​​​​​താ​​​​​​ണ് (യോ​​​​​​ഹ. 19:27).

തി​​​​​​രു​​​​​​സ​​​​​​ഭ​​​​​​യു​​​​​​ടെ മാ​​​​​​താ​​​​​​വും പ്ര​​​​​​തീ​​​​​​ക​​​​​​വു​​​​​​മാ​​​​​​ക​​​​​​യാ​​​​​​ൽ പ​​​​​​രി​​​​​​ശു​​​​​​ദ്ധ മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം സ​​​​​​ഭ​​​​​​യ്ക്കു മാ​​​​​​തൃ​​​​​​ക​​​​​​യും പ്ര​​​​​​ചോ​​​​​​ദ​​​​​​ന​​​​​​വു​​​​​​മാ​​​​​​ണ്. ആ​​​​​​ത്മ​​​​​​ശ​​​​​​രീ​​​​​​ര​​​​​​ങ്ങ​​​​​​ളോ​​​​​​ടെ പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യം സ്വ​​​​​​ർ​​​​​​ഗ​​​​​​ത്തി​​​​​​ലേ​​​​​​ക്കു സ്വീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ൽ, മ​​​​​​റി​​​​​​യ​​​​​​ത്തെ അ​​​​​​നു​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന സ​​​​​​ഭ​​​​​​മു​​​​​​ഴു​​​​​​വ​​​​​​നും അ​​​​​​തേ സ്വ​​​​​​ർ​​​​​​ഗ​​​​​​പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ന് അ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​ണ്. പ​​​​​​രി​​​​​​ശു​​​​​​ദ്ധ അ​​​​​​മ്മ​​​​​​യോ​​​​​​ടു​​​​​​ള്ള ഭ​​​​​​ക്തി പ്ര​​​​​​ക​​​​​​ട​​​​​​മാ​​​​​​ക്കു​​​​​​ന്ന ജ​​​​​​പ​​​​​​മാ​​​​​​ല​​​​​​യും നൊ​​​​​​വേ​​​​​​ന​​​​​​ക​​​​​​ളും ഉ​​​​​​ത്ത​​​​​​രീ​​​​​​യ​​​​​​ഭ​​​​​​ക്തി​​​​​​യും ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ യാ​​​​​​തൊ​​​​​​രു മാ​​​​​​റ്റ​​​​​​വു​​​​​​മി​​​​​​ല്ലാ​​​​​​തെ തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്. ര​​​​​​ക്ഷാ​​​​​​ക​​​​​​ര​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ ഈ​​​​​​ശോ​​​​​​യും മ​​​​​​റി​​​​​​യ​​​​​​വും വ​​​​​​ഹി​​​​​​ച്ച പ​​​​​​ങ്കി​​​​​​നെ നി​​​​​​യ​​​​​​ത​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​വ​​​​​​ചി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​രേ​​​​​​ഖ​​​​​​യെ ദു​​​​​​ർ​​​​​​വ്യാ​​​​​​ഖ്യാ​​​​​​നം ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​ടെ നി​​​​​​ക്ഷി​​​​​​പ്ത താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും തെ​​​​​​റ്റാ​​​​​​യ പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​മെ​​​​​​തി​​​​​​രേ ന​​​​​​മ്മ​​​​​​ൾ അ​​​​​​തീ​​​​​​വ ജാ​​​​​​ഗ്ര​​​​​​ത പാ​​​​​​ലി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ഓ​​​​​​ർ​​​​​​മി​​​​​​പ്പി​​​​​​ക്ക​​​​​​ട്ടെ.

പ​​​​​​രി​​​​​​ശു​​​​​​ദ്ധ അ​​​​​​മ്മ​​​​​​യു​​​​​​ടെ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​വ​​​​​​ഴി​​​​​​യാ​​​​​​യി നി​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും ദൈ​​​​​​വം സ​​​​​​മൃ​​​​​​ദ്ധ​​​​​​മാ​​​​​​യി അ​​​​​​നു​​​​​​ഗ്ര​​​​​​ഹി​​​​​​ക്ക​​​​​​ട്ടെ!

Latest News

Corehub Up